തിരുവനന്തപുരം: എ ഡി ജി പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് തന്നതായി ബിനോയ് വിശ്വം. സി പി ഐ സംസ്ഥാന എക്സികുട്ടീവ് യോഗത്തിലാണ് ബിനോയ് മുഖ്യമന്ത്രിയുടെ ഉറപ്പ് വെളിപ്പെടുത്തിയത്.
അജിത് കുമാറിനെ തൽസ്ഥാനത്തു നിലനിർത്തുന്നതിൽ സംസ്ഥാന നിർവാഹക സമിതിയിൽ ശക്തമായ എതിർപ്പ് വന്നപ്പോഴാണ് ബിനോയ് വിശദീകരണവുമായി രംഗത്തു വന്നത്. മുഖ്യമന്ത്രി ഉറപ്പ് തന്ന സാഹചര്യത്തിൽ കുറച്ചു കൂടി കാത്തിരിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
എ ഡി ജി പിക്കെതിരെ ഉയർന്ന ആരോപണത്തിൽ ഡി ജി പിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപെട്ടിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. ആർ എസ് എസുമായി ചർച്ച നടത്തിയതതുമായും തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ടും അജിത് കുമാറിനെതിരെ ശക്തമായ വിമർശനമാണ് സി പി ഐ ഉയർത്തിയത്.