റിയാദ് : തൃശ്ശൂർ ജില്ല തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി (55) റിയാദിൽ കുഴഞ്ഞുവീണു മരിച്ചു. പരേതരായ ചാമക്കാടൻ ചക്കപ്പൻ ദേവസി, സാറാമ ദമ്പതികളുടെമകനാണ്.
അൽഹദ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാരനായ സജി കിംഗ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റ പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 27 വർഷമായി അൽഹദ കോൺട്രാക്ടിംഗ് കമ്പനിയിൽ കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ ബെറ്റി. റോമോൾ, റിയ എന്നിവർ മക്കളാണ്. കിങ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.