കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ തിരുവമ്പാടിക്കടുത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം രണ്ട് സ്ത്രീകള്‍ മരിച്ചു. പുല്ലൂരാംപാറ റോഡില്‍ കാളിയമ്പുഴ വളവില്‍ ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. കോടഞ്ചേരി കണ്ടപ്പഞ്ചാല്‍ വേലംകുന്നേല്‍ വാസുവിന്റെ ഭാര്യ കമല (61), ആനക്കാംപൊയില്‍ പടിഞ്ഞാറക്കര തോയിലില്‍ ത്രേസ്യ (75 ) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ 34 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. തിരുവമ്പാടിയിലെ ലിസ ആശുപത്രിയില്‍ 18 പേരും ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയില്‍ 10 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 2 പേരും മണാശ്ശേരി കെ എം സി ടി മെഡിക്കല്‍ കോളജില്‍ 4 പേരുമാണ് ചികിത്സ തേടിയത്. ഇതില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്നവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ ശരീരങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്