തിരുവനതപുരം: സി പി ഐ സംഥാന കൗൺസിലിൽ പ്രകാശ് ബാബുവിനും വി എസ് സുനിൽ കുമാറിനും വിമർശനം. പാർട്ടിയിൽ ഒരു സെക്രട്ടറിയും ഒരു വക്താവും മതിയെന്നും പല സെക്രട്ടറിമാർ വേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
അത് ഞാനാണെങ്കിൽ അങ്ങിനെ, മറ്റാരെങ്കിലും ആണെങ്കിൽ അയാൽ മതിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ആനി രാജ സംസ്ഥാന വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണമെന്നും സി പി ഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.
പാലക്കാട് ഡി സിയിലെ ക്ഷണിതാവ് കെ ഇ ഇസ്മായീലിനെതിരെ കടുത്ത നടപടി വേണമെന്ന് പാലക്കാട് ജില്ലയിൽ നിന്നുള്ള നേതാക്കൾ ആവശ്യപ്പെട്ടു