25.2 C
Saudi Arabia
Friday, October 10, 2025
spot_img

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം മയക്കുമരുന്നുമായി യുവാവ് പിടിയിൽ. നാവായിക്കുളം വെട്ടിയറ വിലയിൽ പുതിയവീട്ടിൽ പ്രവീൺ (പാച്ചൻ 28) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്‌തത്‌.

2.65 ഗ്രാം എം ഡി എം എ 8.65 ഗ്രാം കഞ്ചാവ്, 4.82 ഗ്രാം മഞ്ഞ നിറത്തിലുള്ള മയക്കുമരുന്ന് ഇനത്തിൽ പേരിട്ട പൗഡർ എന്നിവ ഇയാളിൽ നിന്നും പോലീസ് പിടികൂടി.

നിരവധി കേസുകളിൽ പ്രതിയായ പ്രവീൺ വില്പനക്ക് വേണ്ടിയാണ് വിവിധ തരത്തിലുള്ള മയക്ക് മരുന്ന് കൈവശം വെച്ചതെന്ന് പോലീസ് പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles