ഹായിൽ : അൽഹബീബ് ഹോസ്പിറ്റൽ സ്പോൺസർ ചെയ്ത നാലാമത് സീസൺ ഹായിൽ ഇന്ത്യൻ ഫുഡ്ബോൾ അസോസിയേഷൻ ( HIFA) സംഘടിപ്പിച്ച ഫുഡ്ബോൾ മൽസരങ്ങൾ സമാപിച്ചു.
ഹായിലിലെ പ്രമുഖരായ എട്ട് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻറ്റിലെ ഏറ്റവും വാശിയേറിയ ഫൈനൽ മൽസരത്തിൽ കേരള ബോയിസിനെതിരെ പെനാൽറ്റി ഷുട്ടാട്ട് ഗോളിലൂടെ സഫ മദീന ഹൻണ്ടേഴ്സ് വിജയികളായി. വിന്നേഴ്സിന് അൽ ഹബീബ് ക്ലിനിക്ക് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും റണ്ണേഴ്സിന് മദ്രാസ് കഫെ സ്പോൺസർ ചെയ്ത ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. ടൂർണ്ണമെന്റിലെ മികച്ച ഗോളിയായി റാസിക്ക് ഇരിട്ടിയെയും, ബെസ്റ്റ്പ്ലയർ ആയി റബീഹ് ത്രിശൂർ, ടോപ്പ് സ്കോറർ ആയി സുഹൈൽ എന്നിവരെയും തിരഞ്ഞെടുത്തു. ചാൻസ അബ്ദുൽ റഹ്മാൻ, നിസാം അൽ ഹബീബ്, ബാപ്പു എസ്റ്റേറ്റ് മുക്ക്, ഖാദർ കൊടുവള്ളി, ഷാജി മാന്നാർ തുടങ്ങിയവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്:അഫ്സൽ കായംകുളം.