തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം നിയമസഭാ ഐക്യകണ്ഡേന പാസാക്കി. ഇതുവരെ കേന്ദ്ര സഹായം നാനൽകാത്തത് ഖേദകരമെന്നും പ്രമേയം പറയുന്നു.
വയനാട് ദുരിതബാധിതർക്കുള്ള കേന്ദ്ര സഹായം അടിയന്തിരമായി നൽകണം. ദുരിത ബാധിതരുടെ കാർഷിക കടങ്ങൾ എഴുതി തള്ളുന്നതിന് കേന്ദ്ര സഹായം അനുവദിക്കണം. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ അതി തീവ്ര പ്രകൃതി ദുരന്ത പട്ടികയിൽ ഉൾപ്പടുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
അടിയന്തിര പ്രമേയ ചർച്ചക്ക് പിന്നാലെയാണ് സഭാപ്രമേയം പാസാക്കിയത്. പ്രധാനമന്ത്രി വയനാട്ടിൽ വന്നത് ഫോട്ടോ ഷൂട്ടിങ്ങിനാണോ എന്ന് ജനം ചോതിക്കുന്നതായി പ്രമേയം അവതരിപ്പിച്ച ടി സിദ്ധീഖ് എം എൽ എ ചോദിച്ചു. കേന്ദ്ര സാധ്യം വൈകുന്നതിനെതിരെ ഭരണ പ്രതിപക്ഷ അംഗങ്ങളും വിമർശനം ഉന്നയിച്ചു.
പ്രധാനമന്ത്രി വന്നിട്ടും അഞ്ചു പൈസ കേന്ദ്രം നൽകിയില്ലെന്ന് കെ കെ ശൈലജ എം എൽ എ. കേന്ദ്ര സഹായം ഇതുവരെ കിട്ടാത്തത് ഗുരുതരമായ വിഷയമാണെന്നും ഇതിനായി സർക്കാർ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
മെമ്മോറാണ്ടം സമർപ്പിച്ചിട്ടും സഹായം വൈകുകയാണെന്നു മുഖ്യമന്ത്രി വിമർശിച്ചു. പണം വൈകാതെ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു