കോഴിക്കോട്: വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെഫി) പ്രൊഫഷനല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്റെ 2024 വര്‍ഷത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 20ന് മുമ്പായി https://wefionline.in/wefisaf/ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
മെഡിക്കല്‍, എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, IIT, IlM ഉള്‍പ്പെടെയുള്ള പ്രീമിയര്‍ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ മെറിറ്റില്‍ ഈ വര്‍ഷം പ്രവേശനം നേടിയ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9633687336, +91 9744400991 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു