26.5 C
Saudi Arabia
Tuesday, July 8, 2025
spot_img

ഡാല്‍സെല്ലി, വയനാട്ടില്‍ പുതിയ സസ്യയിനത്തെ കണ്ടെത്തി

കല്‍പ്പറ്റ : ഗുജറാത്ത്, മഹാരാഷ്ട്ര ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രം സാന്നിധ്യമറിയിച്ചിരുന്ന സസ്യ ഇനത്തെ വയനാട്ടില്‍ കണ്ടെത്തി. ഹെറ്ററോസ്റ്റെമ്മ ഡാള്‍സെല്ലി എന്ന് പേരുള്ള വള്ളിച്ചെടിയാണ്് കഴിഞ്ഞ ദിവസം വയനാടന്‍ മലയില്‍ നിന്ന് കണ്ടെത്തിയത്. തെക്കന്‍ പശ്ചിമഘട്ടത്തില്‍ നിന്ന് ഈ ചെടിയുടെ സാന്നിധ്യം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെടുന്നുള്ള തൊള്ളായിരംകണ്ടി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്തു നിന്നാണ് പുതിയ ഇനത്തെ കണ്ടെത്തിയത്.

ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ചൈന, തായ്‌വാന്‍, മ്യാന്‍മര്‍, വിയറ്റ്‌നാം, ലാവോസ്, തായ്‌ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ന്യൂഗിനിയ, ഓസ്‌ട്രേലിയ, പടിഞ്ഞാറന്‍ പസഫിക് ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 45 സ്പീഷിസുകള്‍ ഉള്‍ക്കൊള്ളുന്നു. ഇന്ത്യയില്‍, ഹെറ്റെറോസ്റ്റെമ്മയെ 11 സ്പീഷിസുകള്‍ പ്രതിനിധീകരിക്കുന്നു. അതില്‍ എട്ട് സ്പീഷിസുകള്‍ പശ്ചിമഘട്ട മലനിരകളില്‍ നിന്നും കണ്ടെത്തിയതാണെന്ന് പ്രകൃതി നിരീക്ഷണ പ്രവര്‍ത്തകര്‍ പറഞ്ഞു.

കല്‍പ്പറ്റ എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനിലെ ഡയറക്ടര്‍ ഡോ. വി.ഷക്കീല, ഗവേഷകരായ ഡോ. എന്‍. മോഹനന്‍, സലിം പിച്ചന്‍, നന്ദകുമാര്‍, ആലപ്പുഴ എസ് ഡി കോളേജിലെ സസ്യശാസ്ത്രവിഭാഗം അസി. പ്രൊഫസര്‍ ഡോ. ജോസ് മാത്യു എന്നിവരാണ് കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പാല വര്‍ഗത്തിലെ അപൂര്‍വ വള്ളിച്ചെടികളിലൊന്നാണ് ഈ സസ്യം. മനോഹരമായ പൂക്കളും ഇലകളുമുള്ള ഇവയെ അലങ്കാരസസ്യമായി രൂപപ്പെടുത്താവുന്നതാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

സസ്യത്തിന്റെ കണ്ടെത്തല്‍ സംബന്ധിച്ച വിശദമായ പഠനപ്രബന്ധം ലില്ലോ എന്ന അന്താരാഷ്ട്ര ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles