തിരുവനന്തപുരം: പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. നെയ്യാൻറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നാണ് പ്രതി ചാടിയത്. മാരായമുട്ടം സ്വദേശി വിപിനാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.
ഗുരുതര പരിക്ക് പറ്റിയ വിപിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശാല പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് വിപിൻ.
കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്ന പ്രതി പോലീസിനെ വെട്ടിച്ചു മൂന്നാംനിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. വിപിന്റെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.