കോഴിക്കോട്: കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പ് സമയത്ത് വലിയ വിവാദങ്ങളുണ്ടാക്കിയ കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിൽ ഇടപെട്ട് കോടതി. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഫോറൻസിക് പരിശോധനാഫലങ്ങൾ കോടതിയിൽ ഹാജരാക്കണമെന്നും വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിർദ്ദേശം നൽകി.
പി കെ മുഹമ്മദ് കാസിം നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. എട്ട് മാസമായിട്ടും കേസിന്റെ നടപടിയിൽ ഒരു പുരോഗതിയും ഇല്ലാത്ത സാഹചഹര്യത്തിലാണ് എം എസ് എഫ് നേതാവ് പി കെ മുഹമ്മദ് കാസിം കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അന്വേഷണ പുരോഗതി കോടതിയിൽ ഹാജരാക്കാൻ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി മുഹമ്മദ് കാസിമിന്റെയും ഇടത് സൈബർ ഗ്രൂപ് അഡ്മിന്മാരുടെയും മൊബൈ ഫോൺ പോലീസ് ടിച്ചെടുത്തിരുന്നു.