കോഴിക്കോട്: ഇടിമിന്നലേറ്റ് ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയിലാണ് അപകടമുണ്ടായത്. 12വാർഡിലെ നമ്പ്രത്തുമ്മലിൽ വെള്ളിയാഴ്‌ച വൈകുന്നേരമാണ് സംഭവം.
തൊഴിലുറപ്പ് ജോലിയുടെ ഭാഗമായി തോട്ടത്തിൽ പണിയെടുക്കുന്നതിനിടയിലാണ്മി ന്നലേറ്റത്. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്കാശുപത്രിയിലും സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ബോധരഹിതരായി വീണവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആരുടേയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു.