28.5 C
Saudi Arabia
Friday, August 22, 2025
spot_img

പ്രവാസികളുടെ കുട്ടികള്‍ക്കുള്ള നോര്‍ക്ക- റൂട്ട്‌സ് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന നോര്‍ക്ക- റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാര്‍ഷിക വരുമാനം 3 ലക്ഷം രൂപ വരെയുള്ള പ്രവാസി കേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.

ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്കും 2024- 25 അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. താല്‍പര്യമുളളവര്‍ 2024 നവംബര്‍ 30നകം അപേക്ഷ നല്‍കണം.

പഠിക്കുന്ന കോഴ്സിനു വേണ്ട യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 60% മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അതോടൊപ്പം, റഗുലര്‍ കോഴ്‌സുകള്‍ക്കും കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ 0471-2770528, 2770543, 2770500 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ www.scholarship.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ഷിക്കുകയോ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles