ജിദ്ദ: നവോദയ സഫ ഏരിയ കമ്മിറ്റിയും കുടുംബവേദിയും ഓണാഘോഷവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ കായിക മത്സര പരിപാടികൾ നടന്നു. അല്‍ സാമറില്‍ നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി
നവോദയ ജനറൽ സെക്രട്ടറി സ. ശ്രീകുമാർ മാവേലിക്കര ആഘോഷ പരിപാടി ഉദ്‌ഘാടനം ചെയ്തു. സ. ഫരീദ് അധ്യക്ഷനും കുടുംബവേദി കൺവീനർ അനിത് എബ്രഹാം സ്വാഗതവും പറഞ്ഞു
രക്ഷാധികാരി ഷിബു തിരുവനന്തപുരം, കേന്ദ്ര കമ്മിറ്റി അംഗം അഫ്‌സ മുസാഫിർ, ഏരിയകമ്മിറ്റി അംഗം സുവിജ സത്യൻ എന്നിവർ ആശംസകൾ നേർന്നു. കുടുംബ വേദി വനിത കൺവീനർ ആയിശ ടീച്ചർ നന്ദിയും രേഖപ്പെടുത്തി