ബെയ്‌ജിംഗ്: ചൈനയിൽ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി 35 പേർ മരിച്ചു. 43 പേർക്ക് പരിക്കേറ്റു.
ചൈനയിലെ ഷുഹായിലാണ് സംഭവം. അപകടം ഉണ്ടാക്കിയ 62 കാരനെ ഷുഹായി പോലീസ് അറസ്റ്റ് ചെയ്തു. അപകടമുണ്ടാക്കിയതിന്റെ കാരണം വ്യക്തമല്ല.
പ്രതി സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു രക്ഷപെടാൻ ശ്രമിച്ചിരുന്നെങ്കിലും പോലീസ് പിടി കൂടുകയായിരുന്നു. വിവാഹ മോചനത്തെ തുടർന്നുള്ള മാനസിക സംഘർഷത്തിലായിരുന്നു പ്രതിയെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.