ചേലക്കര: ചേലക്കരയിൽ ഇടത് മുന്നണി സ്ഥാനാർഥി യു പ്രദീപ് 12,122 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 28 വർഷമായി ഇടത് മുന്നണിയുടെ കൂടെ നിന്ന മണ്ഡലം ഉപ തെരഞ്ഞെടുപ്പിലും ഇടതിന്റെ കൂടെ നിന്നു.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ ലീഡ് നിലനിർത്തി പോന്ന പ്രദീപ് ഒരു സമയം പോലും പിന്നിലായില്ലെന്നതും ശ്രദ്ധേയമാണ്. ഒരു ഘട്ടത്തിൽ പോലും രമ്യ ഹരിദാസിന് ലീഡ് കണ്ടെത്താനായില്ല,
ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ കഴിഴുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ് കേന്ദ്രങ്ങൾ, കഴിഞ്ഞ തെരെഞ്ഞെഡ്യൂപ്പിന്റെ ഭൂരിപക്ഷം കുറക്കാനായി എന്നൊതൊഴിയ്ച്ചാൽ രമ്യക്ക് ഒന്നുംചെയ്യാൻ സാധിച്ചില്ല. മണ്ഡലത്തിലും എല്ലായിടത്തും ഒരുപോലെ ലീഡ് ചെയ്തായിരുന്നു ഇടത് മുന്നണി മണ്ഡലം സുരക്ഷിതമാക്കിയത്.