പാലക്കാട് : റെക്കോർഡ് ഭൂരിപക്ഷത്തിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് കയറി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷമാണ് പാലക്കാട്ടെ വോട്ടർമാർ രാഹുൽ മാങ്കൂട്ടത്തിലിന് നൽകിയത്.
ഒട്ടനവധി രാഷ്ട്രീയ വിഴുപ്പലക്കലുകൾക്ക് വിധേയമായ മണ്ഡലമായ പാലക്കാട് നിയമസഭയിൽ നിന്നുള്ള രാഹുലിന്റെ വിജയം യു ഡി എഫ് കേന്ദ്രങ്ങളിൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. കോൺഗ്രസ് വിട്ട് , സി പി എം കേന്ദ്രത്തിലേക്ക് കുടിയേറിയ ഡോ സരിനെ ബഹുദൂരം പിന്നിലാക്കി എന്നതാണ് കോൺഗ്രസിന്റെ ആധികാരിക വിജയത്തിന്റെ പ്രത്യേകത.
സ്ഥാനാർഥി നിർണ്ണയത്തോടൊനുബന്ധിച്ചുള്ള കത്ത് പുറത്ത് വന്നതടക്കമുള്ള രാഷ്ട്രീയ കോലാഹലങ്ങൾ കൊണ്ട് തുടക്കമിട്ട പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചൂട് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം വന്ന പത്ര പരസ്യം വരെ നില നിന്നു. യു ഡി എഫ് സ്ഥാനാർഥി കള്ളപണമൊഴുക്കി വോട്ടറാമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവും അതിനോടനുബന്ധിച്ചുള്ള റെയ്‌ഡും പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിരുന്നു.
വിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമൊപ്പം വാശിയേറിയ പോരാട്ടം നടന്ന പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്തിമ വിജയം കോൺഗ്രസ്സ് നേടിയിരിക്കുന്നു