പാലക്കാട്: അപ്പ് തെരെഞ്ഞെടുപ്പ് നടന്ന പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മിന്നുംജയം നേടി. ബിജെപിയുടെ സി കൃഷ്ണകുമാറിനെക്കാൾ 18,724 ഭൂരിപക്ഷത്തിനാണ് രാഹുൽ വിജയിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്നിരുന്ന മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. സരിൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ നേടിയ ഭൂരിപക്ഷത്തേക്കാൾ വോട്ടുകൾ കൂടുതൽ നേടാനായതും രാഹുലിന്റെ ജയത്തിന്റെ മാറ്റ് കൂട്ടും.
ഭൂരിപക്ഷ വർഗീയതയുടെയും ന്യൂനപക്ഷ വർഗീയതയുടെയും കാർഡുകൾ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ചു മതേതര മനസ്സുകളിൽ വിള്ളലുണ്ടാക്കാൻ നടത്തിയ ശ്രമങ്ങൾ ഇതുപോലെ മറ്റൊരു തെരഞ്ഞെടുപ്പിലും നടത്തിയിട്ടുണ്ടാവില്ല.
അതുകൊണ്ടു തെന്നെ രാഹുലിന്റെ രാഷ്ട്രീയ വിജയം മതേതര ശക്തികളുടെ വിജയാം കൂടിയാണെന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.