ന്യൂഡൽഹി: ജാർഖണ്ഡ് തിരഞ്ഞെടുപ്പിലെ വിജയത്തോടനുബന്ധിച്ചു നടക്കുന്ന അഭിനന്ദന യോഗങ്ങളിൽ പൂച്ചെണ്ടുകൾക്ക് പകരം പുസ്തകങ്ങൾ നൽകാൻ മുക്തി മോർച്ച (ജെഎംഎം) നേതാവ് തൻ്റെ അനുയായികളോട് ആവശ്യപ്പെട്ടു. വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തികൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ ഇട്ട പോസ്റ്റിലാണ് ഈ ആഗ്രഹം അറിയിച്ചത്.
“രാജ്യത്തുടനീളം എനിക്ക് ലഭിക്കുന്ന നല്ല ആശംസകൾക്ക് എല്ലാവർക്കും എൻ്റെ ഹൃദയംഗമമായ നന്ദി. , നിങ്ങൾ എന്നെ കാണാൻ വരുന്നുണ്ടെങ്കിൽ, 2019-ലെപ്പോലെ പൂച്ചെണ്ടിന് പകരം എനിക്ക് ഒരു പുസ്തകം തരൂ. ഞാൻ വീണ്ടും അഭ്യർത്ഥിക്കുന്നു” എന്നാണ് എക്‌സിൽ കുറിച്ചത്. ഞാൻ ജയിലിൽ ആയിരുന്നപ്പോൾ, നിങ്ങൾ എല്ലാവരും എനിക്ക് സമ്മാനിച്ച പുസ്തകങ്ങൾ വായിക്കാൻ എനിക്ക് ധാരാളം സമയം ലഭിച്ചുവെന്നും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 81ൽ 56 സീറ്റും നേടി ഗംഭീര തിരിച്ചുവരവ് നടത്തിയ ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ നവംബർ 28 ന് സത്യപ്രതിജ്ഞ ചെയ്യും.