കോഴിക്കോട്: കുറ്റിയാടി സീനിയർ ഹയർ സെക്കണ്ടറി സ്‌കൂളിൽ സീനിയർ വിദ്യാർഥികൾ പ്ലസ് വിദ്യാർഥിയുടെ പല്ലു അടിച്ചു കൊഴിച്ചു. ഇതുമായി ബന്ധപ്പെട്ട് 12 സീനിയർ വിദ്യാർഥികൾക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുത്തു. പ്ലസ് വൺ വിദ്യാർഥി ഹിഷാമിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്‌ച സ്‌കൂൾ കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ ഇരുപതോളം സീനിയേഴ്‌സ് ചേർന്ന് തന്നെ മർദ്ദിച്ചു വെന്ന് ഹിഷാം പോലീസിൽ പരാതി നൽകിയിരുന്നു. പരിക്കേറ്റ ഹിഷാം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉപ ജില്ലാ സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. കോൽക്കളിയിൽ മത്സരിച്ച പ്ലസ് വൺ വിദ്യാർഥികൾ അവരുടെ വീഡിയോ റീലായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തതാണ് ആക്രമണത്തിൽ കലാശിച്ചത്. സീനിയേഴ്‌സ് പോസ്റ്റ് ചെയ്‌ത റീലിനേക്കാൾ വീവേഴ്‌സ് ജൂനിയേഴ്‌സണിന്റെ റീലിന് ഉണ്ടായിരുന്നു. അത്കൊണ്ട് ജൂനിയേഴ്‌സിന്റെ റീൽ ഡിലീറ്റ് ചെയ്യാൻ സീനിയേഴ്‌സ് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് തർക്കം സംഘർഷത്തിലേക്ക് കലാശിച്ചത്.
ഇതുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുമ്പ് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു, അദ്ധ്യാപകർ ഇടപെട്ടാണ് പറഞ്ഞു തീർത്തത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായത്.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേർന്ന രക്ഷിതാക്കളുടെ യോഗത്തിൽ, കുറ്റിയാടി ഹയർ സെസെന്ററി സ്‌കൂളിലെ ആരോപണവിധേയരായ 14 വിദ്യാർഥികളെ സ്‌കൂളിൽ നിന്നും അന്വേഷണവിധേയമായി മാറ്റി നിർത്താൻ തീരുമാനിച്ചു.