കൊല്ലം: വിഭാഗീയതയെ തുടർന്ന് സിപിഐഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. എംവി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ കമ്മിറ്റിക്ക് പാർട്ടിയെ മുന്നോട്ട് നയിക്കാനായില്ലെന്നും കരുനാഗപ്പള്ളി സമ്മേളനത്തിൽ സംഭവിച്ചത് തെറ്റായ പ്രവണതയാണെന്നും ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ഈ നിലപാട് അംഗീകരിക്കാനാവില്ല. തെറ്റായ ഒരു പ്രവണതയും പാർട്ടി വെച്ച് പൊറുപ്പിക്കില്ല. പ്രശ്നങ്ങൾ ഗൗരവപൂർവം പാർട്ടി ചർച്ച ചെയ്തു. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിക്കും. ഒരു അഡ്‌ഹോക് കമ്മിറ്റി നിലവിൽ വരുമെന്നും ഗോവിന്ദൻ പറഞ്ഞു.
പ്രതിഷേധിച്ചവർക്കെതിരെ നടപടിയെടുക്കുന്ന കാര്യമാണ് പിന്നീട് തീരുമാനിക്കുമെന്നും ഗോവിന്ദൻ അറിയിച്ചു.