ന്യൂഡൽഹി: സംഭാലിലേക്ക് പുറപ്പെട്ട പ്രതിപക്ഷ നേതാവ് പ്രയങ്കയെയും യുപിയിലേക്ക് പ്രവേശിക്കാൻ പോലീസ് അനുവദിച്ചില്ല. യു പി അതിർത്തിയിൽ ഇരുവരെയും പോലീസ് തടഞ്ഞു. യാത്രയിൽ നിന്നും പിന്മാറാൻ രാഹുൽ ഗാന്ധിയും പ്രയങ്ക ഗാന്ധിയും കൂട്ടാക്കിയില്ല. സ്ഥലത്ത് കൂടുതൽ കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയതോടെ സാംഘർഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. രാഹുലും പ്രിയങ്കയും കാറിൽ തന്നെ ഇരിക്കുകയാണ്.
രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടയുന്നതിന് വൻ പോലീസ് സംവിധാനങ്ങൾ നേരത്തെ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. അതിർത്തിയിൽ ബാരിക്കേഡ് സ്ഥാപിച്ചും കൂടുതൽ പോലീസ് സേനയെ വിന്യസിച്ചുമാണ് നേതാക്കളെ അതിർത്തിയിൽ യുപി പോലീസ് തടഞ്ഞത്. സംഭാലിൽ നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുൻപ് സംഭാൽ സന്ദർശിക്കാൻ പുറപ്പെട്ട കോൺഗ്രസ് സംഘത്തെയും പോലീസ് തടഞ്ഞിരുന്നു. മുഗൾ ഭരണകാലത്ത് പണിത മസ്ജിദിൽ സർവേ നടത്താൻ ഉദ്യോഗസ്ഥരെത്തിയതാണ് സംഘർഷയത്തിന് കാരണമായത്. പോലീസ് വെടിവെപ്പിൽ നേനേരത്തെ നാലുപേർ മരണപ്പെട്ടിരുന്നു