ഗുഹാവത്തി: അസമിൽ ബീഫ് സമ്പൂർണമായി നിരോധിച്ചു.ഹോട്ടലുകളിലോ പൊതു പരിപാടികളിലോ ബീഫ് വിളമ്പാൻ പാടില്ലെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ബുധനാഴ്‌ച ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
ഗോവധത്തിനെതിരെ മൂന്ന് വർഷം മുൻപ് കൊണ്ടുവന്ന തീരുമാനത്തിന് നല്ല പ്രതികരണമാണ് സമൂഹത്തിൽ നിന്നും ഉണ്ടായത്. ക്ഷേത്രങ്ങളുടെ അഞ്ചു കിലോമീറ്റർ പരിധിയിൽ ഗോമാംസ വിൽപന നേരത്തെ നിരോധിച്ചിരുന്നു. ഇപ്പോൾ സംസ്ഥാനത്ത് പൂർണമായും ഗോമാംസത്തിന്റെ വില്പനയും ഉപയോഗവും നിരോധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.