ആലപ്പുഴ: കായംകുളം പത്തിയൂരിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയുൾപ്പടെ അഞ്ച് സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു. മാളിയേക്കൽ മുൻ ബ്രാഞ്ച് സെക്രട്ടറി രാജൻ കളത്തിലുൾപ്പടെ അഞ്ചു പേരാണ് സിപിഎഐഎം വിട്ട് ബിജെപിയിൽ ചേർന്നത്.
തെരെഞ്ഞെടുപ്പ് കൺവൻഷൻ ഉത്ഘാടനം ചെയ്യാനെത്തിയ ശോഭ സുരേന്ദ്രൻ ഇവരെ ഷാൾ അണിയിച്ചു സ്വീകരിച്ചു. നേരത്തെ സിപിഐഎമ്മിൽ നിന്നും ബിജെപിയിലെത്തിയ ബിപിൻ സി ബാബുവും വേദിയിലുണ്ടായിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ് ബിപിൻ സി ബാബു ബിജെപിയിലെത്തിയത്. അതിന്റെ തുടർച്ചയായാണ് പുതിയ ആളുകളുടെ ചുവടുമാറ്റം.
പത്തിയൂർ പഞ്ചായത്തിലെ 12 -ാം വാർഡിൽ ഉപ തെരെഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ബിജെപിയുടെ വിജയം മുന്നിൽ കണ്ടിട്ടാണ് ബിജെപിയിലേക്ക് സിപിഎമ്മിൽ നിന്നുള്ള ആളുകളുടെ വരവെന്നാണ് സൂചന.
അതേസമയം ബിപിൻ സി ബാബു പാർട്ടി വിട്ടതിന് പിന്നാലെ ബാബുവിനും അമ്മക്കുമെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പോലീസ് കേസെടുത്തു.