തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ വെട്ടിയ ഭാഗങ്ങൾ നാളെ പുറത്തുവിടുമെന്ന് മുഖ്യ വിവരാവകാശ കമ്മീഷൻ. വിവരാവകാശ നിയമ പ്രകാരം അപ്പീൽ നൽകിയ മാധ്യമ പ്രവത്തകർക്കാണ് വിവരങ്ങൾ കൈമാറുന്നത്.
മാധ്യമ പ്രവർത്തകരുടെ അപ്പീൽ പരിഗണിച്ച മുഖ്യ വിവരാവകാശ കമ്മീഷണറുടേതാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ് സർക്കാർ സ്വന്തം നിലക്ക് വെട്ടിയത്.
റിപ്പോർട്ട് വെട്ടിയ വിഷയത്തിൽ നേരത്തെ വിവരാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. റിപ്പോർട്ടിന്റെ പൂർണ രൂപം ഹാജരാക്കാൻ സാംസ്‌കാരിക വകുപ്പിനോട് കമ്മീഷൻ നിർദേശം നൽകിയിരുന്നു. കൂടുതൽ പേജുകൾ പുറത്ത് വിടാൻ സാധിക്കുമോ എന്ന് പരിശോധിക്കുമെന്നും വിവരാവകാശ കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു.