തൊടുപുഴ: വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ കേരള കോൺഗ്രസ് മാർച്ചിനിടെ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം.
തൊടുപുഴ ഒളമറ്റം സ്വദേശി എംകെ ചന്ദ്രൻ ആണ് മരിച്ചത്. കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.