കോഴിക്കോട്: സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ ആസിഫിനെ(26)യാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. കണ്ണൂർ വിമാനത്താവളത്തിൽ വെച്ചാണ് കസബ പോലീസ് ആസിഫിനെ പിടികൂടിയത്.
വിവാഹ വാഗ്ദാനം നൽകി 2022 മുതൽ കോഴിക്കോട്ടെ ലോഡ്‌ജുകളിലും വയനാട്ടിലെ റിസോട്ടുകളിലും വെച്ചു പലതവണ ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ വിദ്യാർഥിനിയുടെ അഞ്ചു പവൻ സ്വർണ്ണവും ഇയാൾ കവർന്നിട്ടുണ്ട്.
പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കസബ പോലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.