റിയാദ്: 2034ലെ ഫിഫ വേൾഡ് കപ്പിന് സൗദി വേദിയാകും. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ഇന്ന് വൈകീട്ട് അഞ്ചു മണിക്കാണ് പ്രഖ്യാപനം. കാല്പന്തുകളിയെ ഏറെ സ്നേഹിക്കുന്ന സൗദിക്ക് സന്തോഷകരമായ വർത്തയാകുമിത്.
റിയാദ് ബോളിവാഡ് സിറ്റിയിലെ സ്‌ക്രീനിൽ പ്രഖ്യാപനത്തിന്റെ തത്സമയ പ്രക്ഷേപണം ഉണ്ടായിരിക്കും. പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് പ്രഖ്യാപണം കാണാൻ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. ഡിസംബർ 11 മുതൽ 14 വരെ രാജ്യവ്യാപകമായി നാലു ദിവസത്തെ ഔദ്യോഗിക ആഘോഷ പരിപാടികളൂം ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്‌ച രാത്രി 8.30 ന് കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ ആകാശത്ത് വർണ വിസ്മയങ്ങൾ തീർക്കും. ഡ്രോൺ ഷോയും ഉണ്ടായിരിക്കും. ഇതേ സമയം റിയാദിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കരിമരുന്ന് പ്രയോഗങ്ങൾ നടക്കും