തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ഉപ തെരെഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടി. 31 വാർഡുകളിലെ ഉപ തെരെഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ മൂന്നു പഞ്ചായത്തുകളുടെ ഭരണം തിരിച്ചു പിടിച്ചു യുഡിഎഫ്. ഇടുക്കിയിലെ കരിമണ്ണൂർ, തൃശ്ശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ എന്നീ പഞ്ചായത്തുകളുടെ ഭരണമാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്.
യുഡിഎഫ് വനിതാ സ്ഥാനാർഥി പി വിനുവാണ് നാട്ടിക പഞ്ചായത്തിലെ ഒൻപതാം വാർഡ് പിടിച്ചെടുത്തത്. 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനു സീറ്റ് സ്വന്തമാക്കിയത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു വിനു. എൽഡിഎഫ് തുടർച്ചയായി ജയിച്ചു വന്ന ഇത്. ഉപ തെരെഞ്ഞെടുപ്പ് ഫലമറിഞ്ഞ 18 വാർഡുകളിൽ ഒൻപതിൽ എൽഡിഎഫ്, അഞ്ച് യുഡിഎഫ്, മൂന്നു എൻഡിഎ എന്നിനെയാണ് വിജയിച്ചത്.
തിരുവവന്തപുരം ജില്ലയിലെ വെള്ളറട പഞ്ചായത്തിൽ കരിക്കമൺകോട് വാർഡിൽ ബിജെപി ജയിച്ചു. നിലവിൽ ബിജെപിയുടെ സിറ്റിംഗ് വാർഡ് കൂടിയാണിത്. കോട്ടയം അതിരമ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡ് കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസ് എം പിടിച്ചെടുത്തു.
കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്‌റ്റ് വാർഡിൽ യുഡിഎഫും കൊല്ലം ഏരൂർ പതിനേഴാം വാർഡിൽ എൽഡിഎഫും വിജയിച്ചു. ഈരാറ്റുപേട്ട കുഴിവേലി വാർഡ് യുഡിഎഫ് നിലനിർത്തി.
കൊല്ലം പടിഞ്ഞാറേ കല്ലടയിലും കുന്നത്തൂർ തെട്ടിമുറി വാർഡിലും എൽഡിഎഫ് ജയിച്ചു.