28 C
Saudi Arabia
Friday, October 10, 2025
spot_img

കാഫിർ സ്‌ക്രീൻ ഷോട്ട്; കോടതിക്ക് മുന്നിൽ വിയർത്ത് പ്രോസിക്യൂഷൻ

വടകര: കാഫർ സ്‌ക്രീൻ ഷോട്ട് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചവർക്കെതിരെ എന്ത് കൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് പ്രോസിക്യൂഷനോട് കോടതി. വെള്ളിയാഴ്‌ച കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. കാഫർ സ്‌ക്രീൻ ഷോട്ട് നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ കേസ് എടുക്കാത്ത കാര്യം മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ ഉന്നയിച്ചപ്പോഴാണ് വടകര ഒന്നാം ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പരാമർശം. ഇതിനു വ്യക്തമായ ഉത്തരം നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ല.

ഡിവൈഎഫ്ഐ നേതാവ് റിബേഷിന്റെ മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധന റിപ്പോർട്ട് മാത്രമാണ് അധികമായി ഇന്ന് പോലീസ് സമർപ്പിച്ചത്. റിബെഷിന്റെ ഫോണിൽ നിന്നും സന്ദേശം സൃഷ്ടിച്ചിട്ടില്ലെന്ന് മാത്രമാണുള്ളത്. എവിടെ നിന്നാണ് മെസേജ് കിട്ടിയതെന്ന് വിവരമില്ല. ഇതിന്റെ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ട്.

വടകര പാർലമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച കാഫർ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം തിരുവള്ളൂരാണ് കേസ് ഫയൽ ചെയ്‌തത്. പോരാളി ഷാജിയുടെ ഫേസ് ബുക്ക് പേജിൽ നിന്നും വിവാദ സന്ദേശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നീക്കം ചെയ്യാത്ത കാരണത്താൽ മെറ്റയെ കേസിൽ മൂന്നാം പ്രതിയാക്കി ചേർത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സന്ദേശം ഷെയർ ചെയ്‌ത പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ, റെഡ് ബറ്റാലിയൻ, റെഡ് എൻകൗണ്ടർ എന്നീ അകൗണ്ടുകളുടെ അഡ്മിന്മാരെ കേസിൽ പ്രതിയാക്കണമെന്ന് മുഹമ്മദ് കാസിം ആവശ്യപ്പെട്ടു. ഈ മാസം 20 ന് കേസ് വീണ്ടും പരിഗണി

Related Articles

- Advertisement -spot_img

Latest Articles