`കൊല്ലം: സ്‌കൂൾ വിദ്യാർഥികളുമായി പോയ ബസ്സിന് തീപിടിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം. ട്രിനിറ്റി ലൈസിയം സ്‌കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. ബസ് പൂർണമായും കത്തി നശിച്ചു.
അപകട സമയത്ത് ഒരു ആയയും ഒരു വിദ്യാർഥിയും ഡ്രൈവറും മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. ബസ്സിൽ നിന്നും പുക ഉയരുന്നത് കണ്ട ഇവർ പുറത്തിറങ്ങി യതിനാൽ വലിയ ദുരന്തം ഒഴിവായി.
ഫയർ ഫോയ്‌സ് എത്തിയാണ് തീ അണച്ചത്. ഷോർട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം