41.6 C
Saudi Arabia
Friday, August 22, 2025
spot_img

വാഹനം കടയിലേക്ക് ഇടിച്ചു കയറി; യു പി സ്വദേശിക്ക് ദാരുണാന്ത്യം.

റിയാദ് : സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. റിയാദിൽ നിന്നും 100 കിലോമീറ്റർ അകലെ അൽഖർജിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ജോലിക്ക് പോകുന്നതിനായി അൽഖർജ് ഇശാരാ 17ൽ ഉള്ള പ്ലംബിംഗ് ഇലക്ട്രിക്കൽ ഷോപ്പിന് മുന്നിൽ ചായയും കുടിച്ചു നിൽക്കുകയായിരുന്ന യു പി സ്വദേശി മൻസൂർ അൻസാരിയുടെ (29) നേർക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കടയുടെ ഒരു വശം പൂർണ്ണമായും തകർന്നു. കടയിൽ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികളും അത്ഭുതകരമായാണ് രക്ഷപെട്ടത്.

പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. തുടർന്ന് അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹത്തിൻ്റെ സത്വര നടപടികൾ സ്വീകരിക്കുന്നതിനായി ഇന്ത്യൻ എംബസി കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ജോയിൻ്റ് കൺവീനർ നാസർ പൊന്നാനിയെ ചുമതല പെടുത്തുകയായിരുന്നു.

കഴിഞ്ഞ 9 വർഷമായി അൽഖർജിൽ നിർമാണ മേഖലയിൽ ജോലിചെയ്തു വരികയായിരുന്നു മൻസൂർ. അവിവാഹിതനാണ്. പിതാവിൻ്റെ മരണത്തെ തുടർന്ന് കുറച്ചു മാസങ്ങൾക്ക് മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയതായിരുന്നു. മാതാവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു മൻസൂർ.നാട്ടിലുള്ള ബന്ധുക്കളുടെ നിർദേശപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച അൽഖർജിൽ സംസ്കരിച്ചു. നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ കേളി പ്രവർത്തകരും സുഹൃത്തുക്കളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു

Related Articles

- Advertisement -spot_img

Latest Articles