പത്തനംതിട്ട: ഗർഭിണിയായ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ ഡിഎൻഎ ഫലം പുറത്ത്. ഗർഭസ്ഥ ശിശുവിൻറെ പിതാവ് സഹപാഠി തന്നെയാണെന്ന് ഫലം. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് സഹപാഠിയായ നൂറനാട് സ്വദേശി എ അഖിലിനെ പോക്സോ കേസ് പ്രകാരം അറസ്റ്റ് പോലീസ് ചെയ്തിരുന്നു.
അഖിലിന് 18 വയസ്സും ആറു മാസവും മാത്രമാണ് പ്രായം. പണി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി കഴിഞ്ഞ മാസമാണ് മരണപെട്ടത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയിരുന്നു കുട്ടിയുടെ അന്ത്യം. അമിതമായ അളവിൽ ചില മരുന്നുകൾ പെൺകുട്ടിയുടെ ശരീരത്തിൽ എത്തിയതായി സംശയം ഉണ്ടായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കുട്ടി ആറുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുറന്ന് പോക്സോ കേസുൾപ്പടെ ചുമത്തി അന്വേഷണം ഊർജിതപ്പെടുത്തിയത്.