പാലക്കാട്: വല്ലപ്പുഴയിൽ നിന്നും കാണാതായ പെൺകുട്ടിയെ ഗോവയിൽ കണ്ടെത്തി. പെൺകുട്ടി ഇപ്പോൾ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്. കൂടെ യാത്ര ചെയ്‌തെന്ന് കരുതുന്ന യുവാവിന്റെ രേഖ ചിത്രം പട്ടാമ്പി പോലീസ് പുറത്തുവിട്ടിരുന്നു.
പെൺകുട്ടി പരശുറാം എക്‌സ്പ്രസിൽ പട്ടാമ്പിയിൽ നിന്നും യാത്ര ചെയ്‌തിരുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ജനറൽ കമ്പാർട്മെന്റിൽ കൂടെ യാത്ര ചെയ്‌തിരുന്ന ദമ്പതികളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പോലീസിന് കൈമാറിയത്. ദമ്പതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിൻറെ രേഖാചിത്രം പോലീസ് തയ്യാറാക്കിയത്. യുവാവിനെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹാനയെ കാണാതാവുന്നത് ഈ മാസം 30 നാണ്. വീട്ടിൽ നിന്നും ട്യൂഷൻ സെന്ററിലേക്ക് പോയതായിരുന്നു. ട്യൂഷൻ കഴിഞ്ഞു ബന്ധുവീട്ടിൽ പോയി പുസ്തകങ്ങൾ എടുത്ത് വരാമെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞു പോയതായിരുന്നു ഷാഹിന. കൂട്ടുകാരുടെ ഇടയിൽ നിന്നുതന്നെയായിരുന്നു വസ്ത്രം മാറിയതെല്ലാം. കുട്ടി സ്‌കൂളിൽ എത്താതായതോടെ അധികൃതർ വീട്ടിൽ അറിയിക്കുകയായിരുന്നു.