25.2 C
Saudi Arabia
Friday, October 10, 2025
spot_img

കോഴിക്കോട് എയർപ്പോർട്ടിലെ പാർക്കിംഗ് ഫീ അപാകതകൾ പരിഹരിക്കണം. ജിദ്ദ-കോഴിക്കോട് ജില്ലാ ഫോറം

ജിദ്ദ: കോഴിക്കോട് എയർപ്പോർട്ടിൽ പാർക്കിംഗ് ഫീയുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട സംശയങ്ങളുന്നയിച്ചതിനു യാത്രക്കാർക്ക് ദേഹോപദ്രവമടക്കമുള്ള കാര്യങ്ങൾ നേരിടേണ്ടിവരുന്നത് ഗൗരവകരമായി അധികാരികൾ കണക്കിലെടുക്കണമെന്നും ജിദ്ദ കോഴിക്കോട് ജില്ലാ ഫോറം ഭാരവാഹി യോഗം ആവശ്യപ്പെട്ടു.

ഇത്തരം വിഷയങ്ങളുന്നയിച്ച് പ്രവാസികളിൽ നിന്നും ഒപ്പ് ശേഖരണം നടത്തി അധികാരികൾക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. വിപി ഹിഫ്‌സുറഹ്മാൻ, അബ്ദുൽ വഹാബ് എൻപി കോട്ടക്കൽ, ടികെ അബ്ദുറഹിമാൻ, ആഷിഖ് റഹീം എംകെ, അഡ്വ.ഷംസുദ്ധീൻ, സാലിഹ് കാവോട്ട്, ഷമർജാൻ കെപി എന്നിവർ സംസാരിച്ചു.

Related Articles

- Advertisement -spot_img

Latest Articles