പത്തനംതിട്ട: കായികതാരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്ലസ് ടു വിദ്യാർഥിയുൾപ്പടെ ഒൻപത് പേരെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്‌തു. പെൺകുട്ടിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ഇന്ന് കസ്റ്റഡിയിലെടുത്ത പത്ത് പേരിൽ ഒൻപത് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
ഒരു പ്ലസ് ടു വിദ്യാർഥി കൂടി ഇന്ന് അറസ്റ്റ് ചെയ്‌തവരിൽ ഉൾപ്പെടും. മൊത്തം ഈ കേസിൽ 14 പേരെ അറസ്റ്റ് ചെയ്‌തു.
13-ാം വയസ്സുമുതൽ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പെൺകുട്ടി പറയുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 60 പേർ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.