ജിദ്ദ: കെഎംസിസി ജിദ്ദ മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയും ഷറഫിയ ബദർ തമാം ക്ലിനിക്കും സംയുക്തമായി. കിഡ്‌നി രോഗ നിർണായ ക്യാമ്പും ജീവിത ശൈലി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
നൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ കെഎംസിസി ജില്ലാ സെക്രട്ടറി ഇസ്ഹാഖ് നാണി മാസ്റ്റർ ബോധവൽക്കരണ ക്ലാസ് ഉത്ഘാടനം ചെയ്‌തു. ഷൌക്കത്ത് ഹാജിയാർ പള്ളി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ്, ഡോ. അബൂബക്കർ അബ്ദുല്ല ബോധവൽക്കരണ ക്ലാസിനും സംശയനിവാരണത്തിനും നേതൃത്വം നൽകി.
ഇസ്മായീൽ മുണ്ടുപറമ്പ്, സാബിർ പാണക്കാട്, മജീദ് കോട്ടീരി, മുജീബ്(ബദർ തമാം എംഡി) ആശംസകൾ നേർന്നു. ജംഷീദ് ബാബു, ഫഹദ് വടക്കീടൻ, ടിപി സാദിഖലി, റഫീഖലി പെരുക്കാത്ര, സമീർ ചെമ്മെങ്കടവ്, സലിം മേൽമുറി, യൂനുസ് ആലത്തൂർപടി, സൈഫുള്ള മുണ്ടുപറമ്പ്, ഷാഫി പാങ്ങോട്, റിഫു മൈലപ്പുറം, മൂസ കാളമ്പാടി ക്യാമ്പിന് നേതൃത്വം നൽകി. മുനീർ മന്നയിൽ സ്വാഗതവും മുജീബ് പാണക്കാട് നന്ദിയും പറഞ്ഞു.