തിരുവനന്തപുരം: കോവിഡ് കാലത്ത് നടന്ന പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേട് കണ്ടെത്തി കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. ക്രമക്കേടുകൾ ഓരോന്നും അക്കമിട്ട് നിരത്തിയാണ് റിപ്പോർട്ട്. 10.23 കോടിയുടെ ക്രമക്കേട് നടന്നതായാണ് റിപ്പോർട്ട്.
പൊതു വിപണിയിൽ ഉള്ളതിനേക്കാൾ 300 ഇരട്ടി പണം നൽകിയാണ് കിറ്റ് വാങ്ങിയത്. 2020 മാർച്ച് 28ന് ഒരു കമ്പനിയിൽ നിന്നും 550 രൂപക്കും 2020 മാർച്ച് 30ന് മറ്റൊരു കമ്പനിയിൽ നിന്ന് 1550 രൂപക്കും പിപിഇ കിറ്റ് വാങ്ങി.
1000 രൂപയുടെ വർധനയാണ് രണ്ട് ദിവസം കൊണ്ട് കിറ്റിനുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ വിലക്ക് കിറ്റ് നൽകാമെന്ന് പറഞ്ഞ കമ്പനിയെ ഒഴിവാക്കിയാണ് കൂടുതൽ വില്ക്ക് കിറ്റ് വാങ്ങിയത്. സാൻ ഫാർമ കമ്പനിക്ക് മുൻകൂറായി പണം നൽകിയതായും സിഎജി കണ്ടെത്തി.