ആലപ്പുഴ: പൊതുയിടങ്ങളിൽ മുസ്ലിം സ്ത്രീകൾ സൂക്ഷ്മത പാലിക്കണമെന്ന കാന്തപുരം സമസ്‌തയുടെ നിലപാടിനെ പിന്തിരിപ്പനെന്ന് വിമർശിച്ച എം വി ഗോവിന്ദൻ മാഷിന് കാന്തപുരത്തിന്റെ രൂക്ഷ വിമർശനം. മത പണ്ഡിതൻമാർ മതം പറയുമെന്നും അതിന് ആരും കുതിരകയറാൻ വരേണ്ടെന്നും കാന്തപുരം പറഞ്ഞു. ഞങ്ങൾ പറഞ്ഞത് വിശ്വാസികളോടാണ്, അത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. അത് പറഞ്ഞു കൊണ്ടേയിരിക്കും. എം വി ഗോവിന്ദൻ മാസ്റ്റർ സ്വന്തം പാർട്ടിയുടെ കാര്യം നോക്കിയാൽ മതിയെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
കണ്ണൂർ ജില്ലയിൽ 18 ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിൽ എത്ര വനിതാ സെക്രട്ടറിമാരുണ്ടെന്ന് കാന്തപുരം ചോദിച്ചു. പാർട്ടി സെക്രട്ടറി ആദ്യം സ്വന്തം പാർട്ടിയിൽ വനിതകൾക്ക് അർഹമായ പ്രാധിനിത്യം നൽകട്ടെ. എന്നിട്ട് മതി മറ്റുള്ളവരുടെ കാര്യം നോക്കണെന്നും കാന്തപുരം പറഞ്ഞു.
പൊതുയിടങ്ങളിൽ പുരുഷന്മാരോടൊത്ത് മുസ്‌ലിം സ്ത്രീകൾ വ്യായാമം ചെയ്യുന്നതിനെ വിമർശിച്ചു കൊണ്ട് കാന്തപുരം വിഭാഗം സമസ്‌ത പ്രസ്‌താവന നടത്തിയിരുന്നു. ഇതിനെതിരെയായിരുന്നു സിപിഐഎഎം സെക്രട്ടറി എം വി ഗാഗോവിന്ദൻ മാസ്റ്റർ പ്രസംഗിച്ചത്. ഈ നിലപാട് പിന്തിരിപ്പനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.