റിയാദ്: വിവിധ സ്ഥലങ്ങളിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിലേക്ക് 2025 -2026 വർഷത്തേക്കുള്ള വിദ്യാർഥി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രീ പ്രൈമറി മുതൽ ഉയർന്ന ക്‌ളാസുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
എല്ലാ സ്‌കൂളും അവരുടെ വെബ് സൈറ്റ് വഴി കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. നേരത്തെ അപേക്ഷ നല്കിയവരും പുതിയ അഡ്‌മിഷന് വേണ്ടി അപേക്ഷ നൽകേണ്ടതാണ്. ഒരാൾ ഒന്നലധികം അപേക്ഷ നൽകേണ്ടതില്ല. അപേക്ഷ സമർപ്പിക്കുമ്പോൾ നൽകുന്ന റഫറൻസ് നമ്പർ സൂക്ഷിക്കുകയും വേണം. ഈ റഫറൻസ് നമ്പർ ഉപയോഗിച്ചായിരിക്കും തുടർന്നുള്ള നടപടിക്രമങ്ങൾ നടക്കുക.
ഓരോ ക്‌ളാസുകളിലേക്കും നൽകുന്ന പ്രവേശന പരീക്ഷകളുടെ മാർക്കിൻറെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നൽകുക. അഡ്‌മിഷന് വേണ്ട പ്രായപരിധിയും വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വെബ് അഡ്രസ്സുകൾ ദമ്മാം (www.iisdammam.edu.sa) റിയാദ് ( www.iisriyadh.com) ജിദ്ദ (https://www.iisjed.org)