കൊല്ലം: കാൽ കഴുകുന്നതിനിടെ ആറ്റിലേക്ക് വഴുതിപ്പോഴ എഞ്ചിനീയറിംഗ് വിദ്യാർഥി മുങ്ങി മരിച്ചു. കൊല്ലം ആയൂർ കുഴിയത്ത് ഇത്തിക്കരയാറ്റിലാണ് സംഭവം. പുനലൂർ ഇളമ്പൽ സ്വദേശിയായ അഹദാണ് മരണപ്പെട്ടത്.
മാർത്തോമ്മ കോളജിൽ നടക്കുന്ന ഫെസ്റ്റിൽ പങ്കെടുക്കാനാണ് അഹദ് ഉൾപ്പടെയുള്ള ഏഴംഗ സംഘം സ്ഥലത്തെത്തിയത്. അഹദ് കാൽ കഴുകാൻ ആറ്റിലിറങ്ങുകയായിരുന്നു. ഇതിനിടെ കാൽ വഴുതി അഹദ് ആറ്റിലേക്ക് വീഴുകയായിരുന്നു. തെരച്ചിലിനൊടുവിൽ വൈകീട്ട് അഞ്ചോടെയാണ് അഹദിൻറെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയത്.