കൽപറ്റ: ആത്മഹത്യ ചെയ്‌ത വയനാട് ഡിസിസി ട്രഷറർ എം എൻ വിജയൻറെ വസതിയിൽ പ്രയങ്ക ഗാന്ധിയെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. കുടുംബത്തിന് എല്ലാ പിന്തുണയും അവർ വാഗ്‌ദാനം ചെയ്‌തു.
അടച്ചിട്ട മുറിയിൽ അര മണിക്കൂറോളം കുടുംബവുമായി പ്രയങ്കയും കോൺഗ്രസ് നേതാക്കളും സംസാരിച്ചു. സാമ്പത്തിക പ്രതിസന്ധിയുള്ളതായി കുടുംബം അറിയിച്ചതായി അറിയുന്നു.
വീട്ടിൽ നിന്നിറങ്ങിയ പ്രിയങ്കയെ മാധ്യമ പ്രവത്തകർ സമീപിച്ചെങ്കിലും അവർ പ്രതികരിച്ചില്ല. കളക്ടറേറ്റിലെ യോഗശേഷം വിശദമായി പ്രതികരിക്കാമെന്ന് മാത്രം അറിയിച്ചു.