റിയാദ്: ഒഐസിസി 14-ാമത് വാർഷികാഘോഷ പരിപാടിയിൽ സംബന്ധിക്കാനെത്തിയ ടി സിദ്ധീഖ് എംഎൽഎക്ക് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണം നൽകി.
ഒഐസിസി സെൻട്രൽ പ്രസിഡന്റ് വല്ലാഞ്ചിറ അബ്‌ദുല്ലയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. സീനിയർ വൈസ് പ്രസിഡൻറ് കളക്കര, വർക്കിംഗ് പ്രസിഡൻറ് നവാസ് വെള്ളിമാടുകുന്ന്, ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളായ റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുംപാടം, ആക്ടിംഗ് ട്രഷറർ അബ്ദുൽകരീം കൊടുവള്ളി, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സക്കീർ ദാനത്ത് ജോൺസൺ മാർക്കോസ്, ചില ഭാരവാഹികളായ വഹീദ് വാഴക്കാട് സാദിഖ് വടപുറം, ഷറഫു ഷിറ്റൻ തുടങ്ങിയവരും സ്വീകരണത്തിൽ പങ്കെടുത്തു.
കോൺഗ്രസിന്റെ മതേതര മാതൃക-കോമ എന്ന പ്രമേയത്തിൽ ഇന്ന് വൈകീട്ട് മലാസ് ഡ്യൂൺസ് ഇന്റർനാഷണൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ ടി സിദ്ധീഖ് മുഖ്യാതിഥിയായിരിക്കും. വാർഷികാഘോഷ പരിപാടിയിൽ എഐസിസി നേതാക്കളും റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ചു നടക്കുന്ന കലാപരിപാടിയിൽ പ്രശസ്‌ത സിനിമ പിന്നണി ഗായകൻ പ്രദീപ് ബാബുവിന്റെ സംഗീത വിരുന്നും ഉണ്ടാവും.