24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

ഡൽഹി ബുധനാഴ്‌ച പോളിംഗ് ബൂത്തിലേക്ക്

ന്യൂഡൽഹി: രാജ്യ തലസ്ഥാനം നാളെ വിധിയെഴുതും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തെരെഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണങ്ങൾ ഇന്നത്തോടെ പൂർത്തിയായി. മുപ്പതിനായിരത്തോളം പോലീസുകാരേയും 150 കമ്പനി അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ശനിയാഴ്‌ച തന്നെ ഫലമറിയാനും കഴിയും.

കോൺഗ്രസ്, ആംആദ്‌മി, ബിജെപി കക്ഷികൾ നേരിട്ട് ഏറ്റുമുട്ടുന്ന ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മുൻ മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ന്യൂ ഡൽഹി മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. 2013 മുതൽ ന്യൂ ഡൽഹി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കെജ്രിവാളാണ്. കെജ്രിവാളിനെതിരെ ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികൾ ജാനവിധി തേടുന്നുണ്ട്.

കൽക്കാജി മണ്ഡലത്തിൽ നിന്നാണ് നിലവിലെ ഡെൽഹി മുഖ്യമന്ത്രി അതിഷി മർലേന ജനവിധി തേടുന്നത്. ശക്തമായ മത്സങ്ങളാണ് എല്ലായിടത്തും നടക്കുന്നത്. ആം ആദ്‌മി പാർട്ടിയുടെ ഇരുപത് എംഎൽഎമാർ പാർട്ടിയിൽ നിന്നും രാജി വെക്കുകയും കുറച്ചു പേർ ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു.

Related Articles

- Advertisement -spot_img

Latest Articles