തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിന് സംസ്ഥാന സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിച്ചു. മാനദണ്ഡങ്ങൾ വിശദീകരിച്ചു സർക്കാർ ഉത്തരവ് പുറത്തിറക്കി. ഉരുൾപെട്ടലിൽ ഉൾപ്പെട്ടവർക്ക് സുരക്ഷിതമായ മറ്റൊരു വീടുണ്ടെങ്കിൽ അവർക്ക് വീടിന് അർഹതയില്ല. എന്നാൽ വീട് നശിച്ചതിലുള്ള നാല് ലക്ഷം അവർക്ക് ലഭിക്കും.
വാടകക്ക് നൽകിയ വീടാണ് ദുരന്തമേഖലയിൽ അപകടത്തിൽ പെട്ടതെങ്കിൽ വാടകക്കാരന് വീടിന് അർഹതയുണ്ട്. വാടക വീടുകളിൽ താമസിക്കുന്നവർക്കും പുനരധിവാസ പ്രകാരം വീട് നൽകും. വീട് നൽകിയ ആൾക്ക് വേറെ വീടില്ലെങ്കിൽ അവർക്കും പുതിയ വീട് അനുവദിക്കും.
ലൈഫ് പദ്ധതി പ്രകാരം നിർമാണത്തിലിരുന്ന നശിച്ചു പോവുകയോ നോ ഗോ സോണിന്റെ ആണെങ്കിൽ പുതിയ വീട് നൽകും. ഒരു വീട്ടിൽ താമസിക്കുന്ന കൂട് കുടുംബങ്ങൾക്ക് റേഷൻ കാർഡ് അടിസ്ഥാനത്തിൽ പുതിയ വീട് നൽകും. സുരക്ഷിത മേഖയിലുള്ളതും ഭാഗികമായി നശിച്ചതുമായ വീടുകയിൽ താമസിക്കുന്നവർക്ക് പുരധിവാസത്തിന് അര്ഹതയിലെന്നും ഉത്തരവിലുണ്ട്.