മക്ക: മമ്പാട് സ്വദേശികളായ ദമ്പതിമാരെ മക്ക ഹറമിൽ കാണാതായി. ഫെബ്രുവരി 26 ന് നാട്ടിൽ നിന്നും ദമാം വഴി ഉംറക്കെത്തിയ മമ്പാട് പുളിക്കലോടി കാട്ടുമുണ്ട ഉണ്ണിക്കോമു ഭാര്യ അഞ്ചച്ചവടി കളരിക്കാട്ടിൽ റംല എന്നീ ദമ്പതികളെയാണ് കാണാതായത്. മദീന സന്ദർശനം കഴിഞ്ഞ് മക്കയിൽ തിരിച്ചെത്തി മാർച് നാല് ചൊവ്വാഴ്ച രാത്രിയിൽ ആയിരുന്നു അവർ അവസാനമായി നാട്ടിലേക്ക് വിളിച്ചത്.
മാർച്ച് ഏഴ് വെള്ളിയാഴ്ച പുലർച്ചെ 5:35 ന് ഐഎംഒ കാളിൽ വിളിച്ചപ്പോൾ കിട്ടിയിരുന്നു. മക്കത്തുള്ള അകമ്പാടം സ്വദേശിയുടെ കൂടെ സുരക്ഷിതമായി ഉണ്ടെന്ന് അറിയിച്ചിരുന്നു. ചാർജ് തീർന്ന് വീണ്ടും മൊബൈൽ സ്വിച് ഓഫ് ആവുകയും ചെയ്തു. പിന്നീട് ഇവരെ കുറിച്ച് വിവരങ്ങൾ ഒന്നും കിട്ടിയിട്ടില്ല
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക 0536858979.ഹാരിസ് മമ്പാട് JNH ജിദ്ദ KMCC 0502336683 മുജീബ് പൂക്കോട്ടൂർ മക്ക KMCC 0568255168 മുജീബ് പട്ടിക്കാട് മക്ക KMCC, 9072911010 ഷാനവാസ് മക്ക.