മലപ്പുറം: താനൂരിൽ നിന്നും കാണാതായ പ്ലസ് ടു കുട്ടികളുടേത് സാഹസിക യാത്രയാണെന്നും വിദ്യാർഥിനികളെ ശനിയാഴ്‌ച തിരൂരിൽ എത്തിക്കുമെന്നും മലപ്പുറം എസ്‌പി ആർ വിഷ്വനാഥ്. യാത്രയോടുള്ള താല്പര്യം കൊണ്ടാണ് യാത്ര പോയതെന്നാണ് കുട്ടികൾ പറയുന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തണമെന്നും എസ്‌പി പറഞ്ഞു.
വിദ്യാർഥിനികളെ കാണാതായത് മുതൽ തന്നെ പോലീസ് ജാഗ്രതയോടെ പ്രവർത്തിച്ചിരുന്നു. ഫോണും സിം കാർഡും വാങ്ങിയിരുന്നു. അതിനാൽ ടവർ ലൊക്കേഷൻ കണ്ടെത്താൻ അത് സഹായകമായി. പൂനെയിൽ നിന്നും കുട്ടികളുമായി പോലീസ് സംഘം ഇന്ന് മടങ്ങും. ശനിയാഴ്ച്ച ഉച്ചയോടെ കുട്ടികളെ തിരൂരിലെത്തിക്കും. മലയാളി സമാജവും മാധ്യമങ്ങളും വളരെയേറെ സഹായം ചെയ്‌തെന്നും കൂട്ടറായ ശ്രമങ്ങളുടെ ഭാഗമായാണ് കുട്ടികളെ കണ്ടെത്താനായതെന്നും പോലീസ് പറഞ്ഞു.
കുട്ടികൾ സ്വമേധയാ പോയതാണെന്നും കുട്ടികളെ കൗൺസിന് വിധേയമാക്കുമെന്നും എസ്‌പി പറഞ്ഞു. അവരുടെ കയ്യിൽ എങ്ങിനെ പണം വന്നു എന്നും അന്വേഷണത്തിൽ ഉൾപ്പെടുത്തും. കുട്ടികൾ വന്നാൽ അവരെ കോടതിയിൽ ഹാജരാക്കും. കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിക്കരുതെന്നും പോലീസ് അറിയിച്ചു.
മുംബൈ-ചെന്നൈ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലിന് ലോനാവാലയില്‍ വച്ചാണ് റെയില്‍വേ പോലീസ് കണ്ടെത്തിയത്. കുട്ടികളെ കാണാതായെന്നു പരാതി ലഭിച്ച ഉടന്‍ കേരള പോലീസ് നടത്തിയ ചടുലമായ നീക്കങ്ങളാണ് വിജയത്തിലെത്തിയത്. സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന്റെ പ്രേരണയിലാണ് കുട്ടികള്‍ മുംബൈയിലേക്കു പോയതെന്നാണ് സൂചന.
മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താന്‍ നിര്‍ണായകമായത്. ഒന്നര ദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് കൂട്ടിലെ കണ്ടെത്താനായത്. കഴിഞ്ഞദിവസം ഉച്ചയ്ക്കു പരീക്ഷക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടു പ്ലസ്ടു വിദ്യാര്‍ഥിനികളെയാണു കണാതായിരുന്നത്.