തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസായാലും അതിനെ നിയമപരമായി നേരിടുമെന്ന് മുസ്‌ലിം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലികുട്ടിയും പറഞ്ഞു.
പുതിയ ബിൽ മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം ലംഘിക്കുന്ന ഒരുപാട് വകുപ്പുകൾ അതിലുണ്ടെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു. മുനമ്പം പ്രശ്‌നം ഇതുമായി ബന്ധപെട്ടതല്ലെന്നും അത് കേരള സർക്കാറിന് മുൻകൈ എടുത്ത് തീർക്കാവുന്നതനാണെന്നും അതിനെ വഖഫുമായി കൂട്ടി കെട്ടുന്നതിൽ മറ്റു ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് വഖഫ് കൈകാര്യം ചെയ്‌തിരുന്നപ്പോൾ മുനമ്പം പ്രശ്നം ഉണ്ടായിരുന്നില്ല. അച്യുതാന്ദൻ സർക്കാരിന്റെ കാലത്തുണ്ടായ ഒരു കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നുണ്ടായ പ്രശ്‌നമാണ് മുനമ്പം. മുനമ്പം പ്രശ്നം സൃഷ്ടിച്ചതും തീർക്കാതിരിക്കുന്നതും എൽഡിഎഫ് സർക്കാരാണെന്നും കുഞ്ഞാലികുട്ടി ആരോപിച്ചു.