25.2 C
Saudi Arabia
Friday, October 10, 2025
spot_img

മലയാളി ബാലിക ജിദ്ദയിൽ മരിച്ചു

ജിദ്ദ: കൊല്ലം സ്വദേശിയുടെ മകൾ ജിദ്ദയിൽ മരിച്ചു. ജിദ്ദ എം.ബി.എൽ കമ്പനിയിൽ എൻജിനീയറായ കൊല്ലം പള്ളിമുക്ക് സനു മൻസിലിൽ എം.ബി. സനൂജിന്റെ മകൾ റയ്യ സനൂജ് (9) ആണ് മരിച്ചത്. ഹൈപർ തൈറോയിഡ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഏതാനും വർഷങ്ങളായി ചികിത്സയിലായിരുന്നു. സ്വകാര്യ ഓൺലൈൻ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. വെഞ്ഞാറമൂട് ഉഷസ്സിൽ ഹാഷിമിന്റെ മകൾ മിനിയാണ് മാതാവ്. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി റിദ സനൂജ് ഏക സഹോദരിയാണ്.

വെള്ളിയാഴ്ച രാവിലെ കിടക്കയിൽ അബോധാവസ്ഥയിൽ കണ്ട കുട്ടിയെ ഉടൻ തന്നെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച ഇശാ നമസ്‌കാരാനാന്തരം ജിദ്ദ ഇസ്‌കാനിലെ മലിക് ഫഹദ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരത്തിനുശേഷം റുവൈസിലെ കുട്ടികൾക്കുള്ള ഖബർസ്ഥാനിൽ ഖബറടക്കി. പോലീസിൽനിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുമുള്ള രേഖകൾ ശരിയാക്കുന്നതിന് കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കൊല്ലം പ്രവാസി സംഗമം ജിദ്ദ ഭാരവാഹി ഷാനവാസ് തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles