കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ലഹരികേസിൽ അറസ്റ്റിൽ. എൻഡിപിഎസ് നിയമത്തിലെ സെഷൻ 27,29 വകുപ്പുകൾ ചേർത്താണ് ഷൈൻ ടോമിനെതിരെ കേസെടുത്തത്. ലഹരി ഉപ്രയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഷൈൻ ടോമിനെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷനിൽ നിന്ന് തന്നെ ലഭിക്കുന്ന വകുപ്പുകളാണിത്.
ഹോട്ടലിലെ ലഹരി പരിശോധനക്കിടെ ഓടി രക്ഷപെട്ട സംഭവത്തിലാണ് ഷൈൻ ടോമിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. ഡാൻസാഫ് സംഘവും സൈബർ സെല്ലും കൊച്ചി നോർത്ത് പോലീസ് സ്റ്റേഷനിലെ ലോക്കൽ പോലീസും ചേർന്ന് നടത്തിയ ചോദ്യം ചെയ്യലിൻറെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്.
ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട സംഭവത്തിലാണ് നടനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഡാന്‍സാഫ് സംഘവും സൈബര്‍ സെല്ലും കൊച്ചി നോര്‍ത്ത് സ്റ്റേഷനിലെ ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഷൈന്‍ പതറി. തുടർച്ചയായ ചോദ്യം ചെയ്യലിൽ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ മൊഴി നല്‍കുകയായിരുന്നു.
ഇതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. നടൻറെ രക്തം, മുടി, എന്നിവയുടെ സാമ്പിൾ ശേഖരിച്ചു ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.